എ380 സൂപ്പർ ജംബോ ജെറ്റിെൻറ നിർമാണം നിർത്തുന്നു
text_fieldsലണ്ടൻ: വിൽപന കുത്തനെയിടിഞ്ഞതിനാൽ എയർബസ് കമ്പനി എ380 സൂപ്പർ ജംബോ പാസഞ്ചർ െജറ് റുകളുടെ നിർമാണം നിർത്തുന്നു. 3500 ഒാളം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. എയർബസിെൻറ ഏറ്റവും വലിയ ഇടപാടുകാരായ എമിറേറ്റ്സ് ഒാർഡറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതാണ് നിർമാണം നിർത്തുന്നതിനു പിന്നിൽ. 53 വിമാനങ്ങൾ ഒാർഡർ ചെയ്തിരുന്നത് 14 എണ്ണമാക്കി കുറക്കുകയായിരുന്നു. സൂപ്പർ ജംബോക്കു പകരം, കൂടുതൽ കാര്യക്ഷമതയുള്ള 70 ചെറു യാത്രാവിമാനങ്ങൾ വാങ്ങാനാണ് എമിറേറ്റ്സിെൻറ തീരുമാനം. ചെറുകിട വിമാനക്കമ്പനികളുമായി കടുത്ത മത്സരം നേരിടുന്നതിനാൽ എയർബസിന് കച്ചവടം നഷ്ടത്തിലായിരുന്നു.
