Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightെഎ.​എ​സി​നെ​തി​രെ ...

െഎ.​എ​സി​നെ​തി​രെ  ആ​ക്ര​മ​ണം: നിരവധി സി​വി​ലി​യ​ന്മാ​ർ  കൊല്ലപ്പെട്ടു

text_fields
bookmark_border
െഎ.​എ​സി​നെ​തി​രെ  ആ​ക്ര​മ​ണം: നിരവധി സി​വി​ലി​യ​ന്മാ​ർ  കൊല്ലപ്പെട്ടു
cancel

ഡമസ്​കസ്​: സിറിയയിൽ കഴിഞ്ഞദിവസം ​െഎ.എസിനെ ലക്ഷ്യം​െവച്ച്​ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെപേരും സിവിലിയന്മാരാണെന്ന്​ അന്താരാഷ്​ട്ര യുദ്ധനിരീക്ഷണ സമിതി. 54ഒാ​ളം ​െഎ.എസ്​ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു പുറത്തുവന്നത്​. അതിൽ പകുതിപേരും സാധാരണക്കാരായിരുന്നുവെന്നാണ്​ കണ്ടെത്തൽ. ​

െഎ.എസിനെതിരെ ഇൗ മേഖലയിൽ ആക്രമണം ഇനിയും നടത്തുമെന്നും കൊല്ലപ്പെട്ടവരിൽ സാധാരണക്കാരുണ്ടോയെന്നത്​ അന്വേഷിക്കുമെന്നും അമേരിക്കൻ നേതൃത്വത്തിലുള്ള സൈനികസഖ്യം അറിയിച്ചു. ഇറാഖ്​-സിറിയ അതിർത്തിപ്രദേശമായ അൽസൗസയിലെ ​െഎസ്​ ഫാക്​ടറി ​ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ്​ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടത്​. ബ്രിട്ടൻ കേന്ദ്രമായുള്ള സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘമാണ്​ ഇക്കാര്യം പുറത്തുവിട്ടത്​. സംഭവത്തിൽ 30ഒാളം സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്​ ദേശീയ ന്യൂസ്​ ഏജൻസിയായ ‘സൻആ’ അവകാശപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisair strikeworld newsciviliansmalayalam newsInternational News
News Summary - Air strike on ISIS den in Syria kills 26 jihadists, 28 civilians
Next Story