Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എഞ്ചിൻ തകരാർ: എയർ ഫ്രാൻസ് വിമാനം അടിയന്തരമായി നിലത്തിറക്കി
text_fieldsbookmark_border
പാരീസ്: എഞ്ചിൻ തകരാറിനെ തുടർന്ന് എയർ ഫ്രാൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. 500 യാത്രക്കാരുമായി പാരീസിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് പറന്ന എയർ ഫ്രാൻസ് എ.380 വിമാനമാണ് കാനഡയിൽ അടിയന്തരമായി ഇറക്കിയത്.
വിമാനത്തിെൻറ എൻജിനുകളിലൊന്നിന് തകരാർ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. യാത്രക്കിടെ എൻജിനിൽ നിന്ന് കനത്ത ശബ്ദം ഉണ്ടാവുകയും വിമാനത്തിൽ കുലുക്കം അനുഭവപ്പെടുകയും ചെയ്തിരുന്നതായി യാത്രക്കാർ പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിമാനത്തിെൻറ ചിത്രങ്ങളിൽ നിന്ന് എൻജിന് ഗുരുതരമായ പ്രശ്നം ഉള്ളതായി മനസിലാക്കാം.
486 യാത്രക്കാരും 24 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാർ ശ്രദ്ധപ്പെട്ടതിനെ തുടർന്ന് കാനഡ മിലിട്ടറിയുടെ എയർ ബേസിലാണ് വിമാനം ഇറക്കിയത്.
Next Story
