ഇറ്റലിയിൽ ആഫ്രിക്കക്കാർക്കുനേരെ വംശീയാക്രമണം
text_fieldsറോം: ഇറ്റാലിയൻ നഗരമായ മാസിറാത്തയിൽ കാൽനടയാത്രികർക്കു നേരെ വെടിവെപ്പ്. ആക്രമണത്തിൽ ആറ് ആഫ്രിക്കൻ വംശജർക്കു പരിക്കേറ്റു. വംശീയാക്രമണമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമി കാറിലിരുന്ന് കാൽനടയാത്രക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. മാസിറാത്തയിലെ 28 വയസുള്ള വെള്ളക്കാരനാണ് ആക്രമിയെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ചിത്രവും പുറത്തുവിട്ടു.
നഗരത്തിൽ നിന്ന് 18വയസുള്ള ഇറ്റാലിയൻ യുവതിയുടെ മൃതദേഹം തുണ്ടതുണ്ടമാക്കി രണ്ട് സ്യൂട്ട്കേസുകളിലായി ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞദിവസംകണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 29വയസുള്ള നൈജീരിയൻ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇൗ സംഭവവുമായി വെടിവെപ്പിനു ബന്ധമുണ്ടോ എന്നത് അന്വേഷിച്ചു വരികയാണ്
