ക്രൈസ്റ്റ് ചർച്ച് ആക്രമണം; പ്രതിക്കെതിെര 50 കൊലപാതകക്കേസുകൾ
text_fieldsക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻറിലെ കൈസ്ര്റ്റ് ചർച്ച് പള്ളിയിൽ ആക്രമണം നടത്തിയ പ്രതിക്കെതിരെ 50 െകാലപാതക ക്കേസുകൾ ചുമത്തി. ആസ്ട്രേലിയക്കാരനായ ബ്രെൻടൻ ടറാൻറാണ് കേസിലെ പ്രതി. ഇയാൾക്ക് എതിരെ നേരത്തെ ഒരു കൊലപാതകക് കുറ്റം മാത്രമായിരുന്നു ചുമത്തിയിരുന്നത്. എന്നാൽ പിന്നീട് മാർച്ച് 15ലെ ആക്രമണത്തിലുണ്ടായ എല്ലാ മരണങ്ങളും പ രിക്കുകളും ചേർത്ത് കേസുകളുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു.
ആക്രമണക്കേസിലെ പ്രതിക്കെതിരെ 50 കൊലപാതക ക്കേസുകളും 39 വധശ്രമക്കേസുകളുമാണ് ചുമത്തിയത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുേമ്പാൾ ഈ കേസുകൾ കൂടി പ്രതി നേിടേണ്ടിവരും. കൂടുതൽ കേസുകൾ പ്രതിക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചെങ്കിലും അവ വ്യക്തമാക്കിയില്ല. ക്രൈസ്റ്റ് ചർച്ചിൽ നടന്നത് ഭീകരാക്രമണമാെണന്ന് കോടതി വിധിക്കുന്നതിനനുസരിച്ച് കൂടുതൽ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ട്.
ഓക്ലാൻറിലെ അതീവ സുരക്ഷയുള്ള ജയിലിൽ കഴിയുന്ന പ്രതിയെ വിഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കുക. ടറാൻറിനായി കോടതി അനുവദിച്ച അഭിഭാഷകനെ ഇയാൾ നിരസിച്ചിരുന്നു. മാർച്ച് 16ന് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു അത്. താൻ സ്വയം വാദിക്കുമെന്ന് പറഞ്ഞായിരുന്നു അഭിഭാഷകനെ നിരസിച്ചത്. വെള്ളിയാഴ്ച നടക്കുന്ന വിചാരണക്കിടെ അപേക്ഷകളൊന്നും വെക്കേണ്ടതില്ലെന്ന് പറഞ്ഞ കോടതി പ്രതിയുടെ ചിത്രങ്ങളോ വിഡിയോകളോ എടുക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.