70 ലക്ഷം കടന്ന് കോവിഡ്; നാലു ലക്ഷം പിന്നിട്ട് മരണം
text_fieldsലണ്ടൻ: ലോകത്ത് കോവിഡ് ബാധിതർ 70 ലക്ഷം പിന്നിട്ടു. നാലുലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. അമേരിക്കയിൽ മാത്രം 20 ലക്ഷത്തോളം പേർക്ക് രോഗം ബാധിക്കുകയും 1.12 ലക്ഷത്തിലധികം പേർ മരണപ്പെടുകയും ചെയ്തു. 6.76 ലക്ഷം രോഗികളുള്ള ബ്രസീലിൽ 36,000ത്തിലധികം പേരാണ് മരിച്ചത്. 2.84 ലക്ഷം രോഗികളുള്ള ബ്രിട്ടനിൽ 40,465 പേരാണ് മരിച്ചത്.
4.67 ലക്ഷം രോഗികളുള്ള റഷ്യയിൽ 5,859 മരണവും 2.88 ലക്ഷം രോഗികളുള്ള സ്പെയിനിൽ 27,000ത്തിലധികം മരണവുമുണ്ടായി. ചൈനയിൽ 83,036 രോഗികളും 4634 മരണവുമാണുള്ളത്. ഇറ്റലിയിൽ 2.35 ലക്ഷം പേരെ ബാധിച്ചപ്പോൾ 34,000ത്തോളം പേർക്ക് ജീവൻ നഷ്ടമായി. രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ട ഇന്ത്യ ലോകതലത്തിൽ ആറാം സ്ഥാനത്താണ്. 7000ത്തോളം പേരാണ് മരിച്ചത്.
ബ്രസീലിൽ കോവിഡ് ബാധിക്കുന്നവരുടെയും മരിച്ചവരുടെയും കണക്ക് പുറത്തുവിടുന്നത് നിർത്തിവെച്ചിരുന്നു. ശനിയാഴ്ച കണക്ക് പുറത്തുവിട്ടില്ല. ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിെൻറ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
