Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീട്ടുകാ​രോട്​...

വീട്ടുകാ​രോട്​ പിണങ്ങിയ ഏഴുവയസുകാരി ടിക്കറ്റില്ലാതെ വിമാനം കയറി 

text_fields
bookmark_border
Geneva Airport
cancel

ജനീവ: വീട്ടുകാരോട്​ തെറ്റിയാൽ കുട്ടികൾ എന്തു ചെയ്യും. പിണങ്ങിക്കിടക്കും, ഒളിച്ചിരിക്കും. എന്നാൽ ജനീവക്കാരിയായ ഏഴുവയസുകാരി വീട്ടുകാരോട്​ പിണങ്ങി വിമാനം കയറി. ഞായറാഴ്​ചയാണ്​ സഭവം. പെൺകുട്ടി റെയിൽ​വേസ്​റ്റേഷനിൽ ചെന്ന്​ ജനീവ എയർപോർട്ടിലേക്ക്​ ട്രെയിൻ കയറി. എയർപോർട്ടിൽ ഇറങ്ങിയ പെൺകുട്ടി സുരക്ഷാ ഉദ്യോഗസ്​ഥരുടെ കണ്ണുവെട്ടിച്ച്​ വിമാനവും കയറി. 

രക്ഷിതാക്കൾക്കായി കുറിപ്പ്​ എഴുതി വെച്ചാണ്​ കുട്ടി പോയത്​. കുട്ടിയുടെ വീട്ടുകാർ സ്വിസ്​ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന്​  പിന്തുടർന്നെങ്കിലും റെയിൽവേസ്​റ്റേഷനിൽ നിന്ന്​ പിടികൂടാനായില്ല.

എയർപോർട്ടിലെത്തിയ പെൺകുട്ടിയെ ആദ്യം സെക്യൂരിറ്റിക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും മുതിർന്നവരോടൊപ്പം കുട്ടി ആൾക്കൂട്ടത്തിനുള്ളിൽ മറയുകയായിരുന്നു. തുടർന്ന്​ ടിക്കറ്റില്ലാതെ വിമാനത്തിൽ കയറുകയും ചെയ്​തു. വിമാനത്തിനുള്ളിൽ മറ്റൊരു ഉദ്യോഗസ്​ഥ​​​െൻറ ശ്രദ്ധയിൽ പെട്ട പെൺകുട്ടിയെ വിമാനത്താവളം അധികൃതർ പൊലീസിന്​ കൈമാറുകയായിരുന്നു. 

എവിടേക്ക്​ പോകാനുള്ളതായിരുന്നു വിമാനം എന്ന കാര്യം അധികൃതർ വ്യക്​തമാക്കിയിട്ടില്ല. സംഭവം സുരക്ഷാ വീഴ്​ചയാണെന്നും ശക്​തമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsGeneva AirportBoards Plane Without Ticket
News Summary - 7-year-old Runaway Takes Train to Geneva Airport, Boards Plane Without Ticket - World News
Next Story