ആസ്േട്രലിയയിൽ ജലവിമാനം തകർന്നുവീണ് ആറു മരണം
text_fieldsസിഡ്നി: ജലവിമാനം പുഴയിലേക്ക് തകർന്നുവീണ് ആസ്േട്രലിയയിൽ ആറു പേർ മരിച്ചു. സിഡ്നി പട്ടണത്തിൽനിന്ന് 50 കിലോമീറ്റർ അകലെ ഹോകസ്ബറി നദിയിലാണ് വിമാനം തകർന്നുവീണത്. അപകടത്തിെൻറ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരിൽ നാലു പേർ ബ്രിട്ടീഷ് പൗരന്മാരാണെന്ന് റിപ്പോർട്ടുണ്ട്.
എന്നാൽ, ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നദിയിൽ 13 മീറ്റർ താഴ്ചയിൽനിന്നാണ് വിമാനം കണ്ടെടുത്തത്. ‘സിഡ്നി സീപ്ലെയിൻസ്’ എന്ന കമ്പനിയുടേതാണ് വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുവത്സരാഘോഷത്തോടനുബന്ധിച്ച ചടങ്ങുകൾ സിഡ്നിയിൽ ആരംഭിക്കാനിരിക്കെയാണ് അപകടം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
