കോവിഡിന് കാരണമാകുന്നുവെന്ന് വ്യാജ പ്രചാരണം: യൂറോപ്പിൽ 5ജി ടവറുകൾ കത്തിക്കൽ തുടരുന്നു
text_fieldsലണ്ടൻ: കോവിഡിന് കാരണമാകുമെന്ന വ്യാജപ്രചാരണങ്ങളെ തുടർന്ന് യൂറോപ്പിൽ 5 ജി മൊ ബൈൽ ടവറുകൾ കത്തിക്കൽ തുടരുന്നു. ഏറ്റവും കൂടുതൽ ടവറുകൾ കത്തിക്കുന്നത് ഇംഗ്ലണ്ടി ലാണ്. നെതർലൻഡ്സ്, അയർലൻഡ്, സൈപ്രസ്, ബെൽജിയം എന്നിവിടങ്ങളിലെല്ലാം ടവറുകൾ കത്തിക്കപ്പെടുന്നുണ്ട്. ഇവക്ക് തീയിടുന്നതിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഏപ്രിലിൽ മാത്രം 50ഓളം ടവറുകൾക്ക് നേരെയാണ് ബ്രിട്ടനിൽ ആക്രമണം നടന്നത്. സംഭവങ്ങളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ടെലികോം എൻജിനീയർമാരെ കൈയേറ്റം ചെയ്ത 80 സംഭവങ്ങളുമുണ്ടായി. നെതർലൻഡ്സിൽ 16 ടവറുകളാണ് അഗ്നിക്കിരയാക്കിയത്.
5 ജി ടവറുകൾ അർബുദത്തിനും കോവിഡിനും കാരണമാകുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പ്രവഹിച്ചുെകാണ്ടിരിക്കുകയാണ്. 5 ജി കോവിഡിന് കാരണമാകുമെന്ന പൂർണമായും തെറ്റാണെന്ന് കൊളറാഡോ സ്കൂൾ ഓഫ് പബ്ലിക് െഹൽത്ത് ഡീൻ ഡോ. ജോനാഥൻ സാമെറ്റ് പറഞ്ഞു.