ഇറ്റലിയിൽ 24 മണിക്കൂറിനിടെ 368 മരണം; യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരം
text_fieldsമഡ്രിഡ്: യൂറോപ്പിൽ കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായി കരുതുന്ന ഇറ്റലിയിൽ സ്ഥിതി അതീവ ഗുരുതരമാകുന്നു. 24 മണിക്ക ൂറിനിടെ 368 പേരാണ് ഇറ്റലിയിൽ മാത്രം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 1809 ആയി ഉയർന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ജർമനി, ഫ്രാൻസ് തുടങ്ങിയ ഇടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ഇറ്റലിയിൽ മരണനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യമാണ്. ഇറ്റലിയിലെ ഫെബ്രുവരി 29 മുതലുള്ള മരണനിരക്ക് ഇങ്ങനെയാണ്-
ഫെബ്രുവരി 29 - എട്ട് മരണം
മാർച്ച് രണ്ട് -11 മരണം
മാർച്ച് നാല് -28 മരണം
മാർച്ച് ആറ് -49 മരണം
മാർച്ച് എട്ട് -113 മരണം
മാർച്ച് 10 -168 മരണം
മാർച്ച് 12 -189 മരണം
മാർച്ച് 13 -250 മരണം
മാർച്ച് 14 -175 മരണം
മാർച്ച് 15 -368 മരണം
ആകെ 24,747 പേർക്കാണ് ഇറ്റലിയിൽ കോവിഡ് സ്ഥിരീകരിച്ചത്.
സ്പെയിനിലും സ്ഥിതി രൂക്ഷമാവുകയാണ്. 7845 കേസുകളാണ് സ്പെയിനിൽ സ്ഥിരീകരിച്ചത്. 292 പേർ മരിച്ചുകഴിഞ്ഞു. 96 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. ജർമനിയിൽ 5813 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 13 പേരാണ് മരിച്ചത്.
127 പേർ മരിച്ച ഫ്രാൻസിൽ 5423 പേർക്ക് കോവിഡ് ബാധിച്ചു. യു.കെയിൽ 35 പേരാണ് മരിച്ചത്. 1391 പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്വിറ്റ്സർലൻഡ്, നോർവേ, നെതർലൻഡ്സ്, സ്വീഡൻ, ബൽജിയം, ഡെന്മാർക്ക്, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലും കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുകയാണ്.
യു.എസിൽ 102 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ എണ്ണം 3782 ആയി. 69 പേരാണ് യു.എസിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
