നവീന ശിലായുഗത്തിലും ശസ്ത്രക്രിയ; തെളിവായി 3000 വർഷം പഴക്കമുള്ള പശുവിെൻറ തലയോട്ടി
text_fieldsപാരിസ്: നവീന ശിലായുഗ കാലഘട്ടത്തിൽ ശസ്ത്രക്രിയ നടന്നതിനു തെളിവു ലഭിച്ചു. 3000ത്തിലേറെ വർഷം പഴക്കമുള്ള പശുവിെൻറ തലയോട്ടി ലഭിച്ചതോടെയാണ് ശിലായുഗകാലത്തും മൃഗങ്ങളെ പരിശോധിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നതായി ബോധ്യപ്പെട്ടത്.
3400-3000 ബി.സിയിലെ പശുവിെൻറ ഏറക്കുറെ പൂർണമായ തലയോട്ടി അത്ലാൻറിക് തീരത്തിന് 25 മൈൽ അകലെ ഫ്രാൻസിലെ ചാമ്പ് ഡ്യൂറൻറിലാണ് കണ്ടെത്തിയത്. ലഭിച്ച തലയോട്ടിയിൽ ദ്വാരം കണ്ടെത്തിയിരുന്നു. ഇൗ ദ്വാരത്തിനു സമീപം തലയോട്ടി ചുരണ്ടി മിനുസപ്പെടുത്തിയിട്ടുണ്ട്. ഇത് ബോധപൂർവം ചെയ്തതായാണ് മനസ്സിലാക്കുന്നത്. ട്രെപ്പിനേഷൻ എന്ന ശസ്ത്രക്രിയ രീതിയാണിത്.
ഇൗ ചികിത്സരീതി നവീന ശിലായുഗത്തിലും അവലംബിച്ചിരുന്നതിെൻറ തെളിവാണ് ലഭിച്ചിരിക്കുന്നത്. 1975നും 1985നുമിടയിൽ നടന്ന പുരാവസ്തു ഖനനങ്ങളിൽ നവീന ശിലായുഗത്തിലെ പശു, ആട്, പന്നി, ചെമ്മരിയാട് എന്നിവയുടെ എല്ലുകൾ ലഭിച്ചിരുന്നെങ്കിലും പശുവിെൻറ ഏറക്കുറെ പൂർണ തലയോട്ടി ആദ്യമായാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
