പുടിനെതിരെ പ്രതിഷേധം; പ്രതിപക്ഷ നേതാവിന് ജയില്ശിക്ഷ
text_fieldsമോസ്കോ: പുടിൻ സര്ക്കാറിെൻറ നയങ്ങള്ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാല്നിക്ക് ജയില്ശിക്ഷ. ടിവര്സ്കോയ് ജില്ല കോടതിയാണ് നവാൽനിക്ക് 30 ദിവസത്തെ ജയില്ശിക്ഷ വിധിച്ചത്. പൊലീസ് ഉത്തരവ് ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് ശനിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
റഷ്യന് തലസ്ഥാനമായ മോസ്കോയില് പ്രസിഡൻറ് വ്ലാദിമിർ പുടിനെതിരായ പ്രകടനത്തിൽ 5000ത്തിലേറെ പേര് പങ്കെടുത്തു. അതില് 850 പേരെ പൊലീസ് അറസ്റ്റ്ചെയ്യുകയും ചെയ്തു.സർക്കാറിെൻറ പെന്ഷന് പരിഷ്കാരങ്ങള്ക്കെതിരെ സെപ്റ്റംബര് ഒമ്പതിന് രാജ്യത്തെ വിവിധ നഗരങ്ങളില് അലക്സി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
പെന്ഷന് പ്രായം സ്ത്രീകളുടേത് 55ല്നിന്ന് 63ലേക്കും പുരുഷന്മാരുടേത് 60ല്നിന്ന് 65ലേക്കും ഉയർത്തിയാണ് പരിഷ്കാരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
