Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കുനേരെ ആക്രമണശ്രമം

text_fields
bookmark_border
തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കുനേരെ ആക്രമണശ്രമം
cancel

അങ്കാറ: തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കുനേരെ ആക്രമണശ്രമം. കത്തിയുമായത്തെിയ ആക്രമിയെ പൊലീസ് നിമിഷങ്ങള്‍ക്കകം കീഴ്പ്പെടുത്തിയതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൊലീസിന്‍െറ വെടിയേറ്റ് ആക്രമിയുടെ കാലിന് പരിക്കുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. പൊലീസുകാരെ ലക്ഷ്യംവെച്ചാണോ ഇയാള്‍ എംബസിയിലത്തെിയതെന്ന് പരിശോധിച്ചു വരുകയാണ്.

അതേസമയം, രണ്ടുപേര്‍ എംബസിയിലേക്ക് കടക്കാന്‍ ശ്രമിച്ചതായും സുരക്ഷാസൈനികരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടതായും തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആറുവര്‍ഷത്തെ ഭിന്നതക്കുശേഷം ആഗസ്റ്റിലാണ് തുര്‍ക്കി-ഇസ്രായേല്‍ നയതന്ത്രബന്ധം പുന$സ്ഥാപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story