ആക്രമണത്തിന്‍െറ ബിംബമായി ഇന്ത്യക്കാരി
text_fieldsബ്രസല്‍സ്: ഭീകരാക്രമണത്തിനു ശേഷം സാവെന്‍റം വിമാനത്താവളത്തില്‍ രക്തത്തില്‍ കുളിച്ച വലതുകാല്‍ ഇരിപ്പിടത്തിലേക്ക് കയറ്റിവെച്ചിരിക്കുന്ന സ്ത്രീയെ ഓര്‍ക്കുന്നുണ്ടാകും. അവരുടെ കടുംമഞ്ഞ നിറത്തിലുള്ള ജാക്കറ്റ് കീറിപ്പോയിരുന്നു. മുടിയില്‍ കരിപുരണ്ടിരുന്നു. മുഖത്ത് രക്തത്തുള്ളികള്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ബുധനാഴ്ച പുറത്തിറങ്ങിയ പത്രങ്ങളെല്ലാം ആക്രമണത്തിന്‍െറ ഭീതി തുറന്നുകാണിക്കാന്‍ പേടിച്ചരണ്ട അവരുടെ ചിത്രമായിരുന്നു മുഖപേജില്‍ കൊടുത്തത്. ജെറ്റ് എയര്‍വേസ് ജീവനക്കാരിയായ ഇന്ത്യന്‍ സ്വദേശി നിധി ചാപേക്കര്‍ ആണതെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു.
മുംബൈ ആണ് സ്വദേശം. രണ്ട് മക്കളുടെ അമ്മയാണ് 40കാരി. മാധ്യമങ്ങളില്‍ ചിത്രം കണ്ടപ്പോള്‍ ഇന്‍റര്‍നെറ്റില്‍ സ്ഫോടനത്തിന്‍െറ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയായിരുന്നു അവരുടെ കുടുംബം. അവര്‍ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു കുടുംബം.
ചാപേക്കറിനെ കൂടാതെ രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ കൂടിയുണ്ട് ജെറ്റ് എയര്‍വേസില്‍. ജോര്‍ജിയന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍ കെറ്റെവാന്‍ കര്‍ദാവയെടുത്ത ചിത്രം വളരെപ്പെട്ടെന്നാണ് ലോകവ്യാപകമായുള്ള സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ആ സമയത്ത് സംസാരിക്കാന്‍ പോലുമാവാതെ നടുങ്ങിയിരിക്കുകയായിരുന്നു അവരെന്ന് കര്‍ദാവ ഓര്‍ക്കുന്നു.20 വര്‍ഷത്തിലേറെയായി മുംബൈയില്‍നിന്നുള്ള ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്യുകയാണ് ചാപേക്കര്‍. ബ്രസല്‍സ് ആക്രമണത്തിന്‍െറ ബിംബമായാണ് അവരെ ലോകമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
