യൂറോപ്പിന്‍െറ ഉറക്കംകെടുത്തുന്ന ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ സഹോദരങ്ങള്‍
text_fieldsബ്രസല്‍സ്: യൂറോപ്പിന്‍െറ ഉറക്കം കെടുത്തുന്ന ഭീകരാക്രമണപരമ്പരകള്‍ക്കു പിന്നില്‍ സഹോദരങ്ങളാണെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തുന്നു. 30 ശതമാനം ചാവേറുകളും സഹോദരങ്ങളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പാരിസ് ആക്രമണത്തിന്‍െറ സൂത്രധാരര്‍ സലാഹ് അബ്ദുസ്സലാമും ഇബ്രാഹീം അബ്ദുസ്സലാമും സഹോദരങ്ങളായിരുന്നു.
പൊട്ടിത്തെറിച്ച ചാവേറുകളിലൊന്ന് ഇബ്രാഹിം ആയിരുന്നു. പാരിസ് സ്റ്റേഡിയത്തില്‍ പൊട്ടിത്തെറിക്കാനായിരുന്നു പദ്ധതിയെങ്കിലും അവസാന നിമിഷം പിന്തിരിയുകയായിരുന്നുവെന്ന് സലാഹ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നിലും സഹോദരങ്ങള്‍ തന്നെ. 2015 ജനുവരിയില്‍ ഷാര്‍ലി എബ്ദോ ആക്രമണത്തിന്‍െറ സൂത്രധാരര്‍ സഹോദരങ്ങളായ സഈദും ശരീഫുമായിരുന്നു. 2013ല്‍ ബോസ്റ്റണ്‍ മാരത്തണ്‍ ആക്രമിച്ചത് സഹോദരങ്ങളായിരുന്നു
സഹോദരങ്ങളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഏറെ എളുപ്പമാണെന്നാണ് നിഗമനം. തീവ്രവാദശൃംഖലകളിലത്തെിപ്പെട്ടാല്‍ ലക്ഷ്യത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്താനും ആക്രമണപദ്ധതികളെക്കുറിച്ച് സെല്‍ഫോണുകളില്ലാതെ ആശയവിനിമയത്തിനും മറ്റുള്ളവരെ അപേക്ഷിച്ച് അവര്‍ക്ക് എളുപ്പം കഴിയും. അവര്‍ ജീവിക്കുന്നത് ഒരേ താവളത്തിലായിരിക്കും. പാരിസ് ആക്രമണത്തിനു പിന്നിലുള്ളവര്‍ തന്നെയാണ് ബ്രസല്‍സിലും സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
ബക്രൂവി സഹോദരങ്ങള്‍ക്ക് ബെല്‍ജിയം പൊലീസിന്‍െറ അറസ്റ്റിലായ സലാഹുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് നിഗമനം.
തീവ്രവാദസംഘങ്ങളിലേക്ക് സഹോദരങ്ങളെ കൂടുതലായി റിക്രൂട്ട് ചെയ്താല്‍ നുഴഞ്ഞുകയറ്റം തടയാനും കഴിയും. അതേസമയം ആക്രമണം നടത്താന്‍ ഇവര്‍ തെരഞ്ഞെടുക്കുക വ്യത്യസ്ത കേന്ദ്രങ്ങളാണ്. പാരിസ് ആക്രമണത്തില്‍ സലാഹ് സോക്കര്‍ സ്റ്റേഡിയം ലക്ഷ്യം വെച്ചപ്പോള്‍ ഇബ്രാഹിം റസ്റ്റാറന്‍റാണ് ആക്രമിച്ചത്. അധികൃതരുടെ കണ്ണുവെട്ടിച്ച് സഹോദരങ്ങള്‍ പെട്ടിയിലാക്കി കൊണ്ടുവന്ന ബോംബുകളാണ് വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും പൊട്ടിത്തെറിച്ചത്. മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ടുസ്ഥലങ്ങളിലെയും സ്ഫോടനം. എന്നാല്‍, അതിസമര്‍ഥമായി ഖാലിദ് വിമാനത്താവളത്തിലത്തെിയതെങ്ങനെയെന്നത് പൊലീസിനെ കുഴക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
