ഇബ്രാഹീം ബക്രൂവിയെ നെതര്‍ലന്‍ഡ്സിലേക്ക് നാടുകടത്തിയിരുന്നതായി തുര്‍ക്കി
text_fieldsഅങ്കാറ: ബ്രസല്‍സ് വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ഇബ്രാഹീം അല്‍ ബക്രൂവിയെ 2015ല്‍ പിടികൂടി നാടുകടത്തിയിരുന്നുവെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ബക്രൂവിയുടെ തീവ്രവാദബന്ധം കണ്ടത്തെുന്നതില്‍ ബ്രസല്‍സ് പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് തന്ത്രപൂര്‍വം ബക്രൂവിയെ അറസ്റ്റ് ചെയ്തത്. പിന്നീട് നെതര്‍ലന്‍ഡ്സിലേക്ക് നാടുകടത്തുകയും ചെയ്തു. നാടുകടത്തല്‍ യൂറോപ്പ് സാധാരണ സംഭവമായി കണ്ടു. ബെല്‍ജിയം ആക്രമിയുടെ മോചനത്തിനും മുന്‍കൈയെടുത്തു. സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് അറസ്റ്റ് ചെയ്യുന്ന വിദേശ തീവ്രവാദികളെക്കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും യൂറോപ്പ് കണക്കിലെടുക്കുന്നില്ല.
പാരിസ് ആക്രമണത്തിനു പിന്നിലുള്ള ചാവേറുകള്‍ 2013ല്‍ സിറിയയിലേക്കുള്ള യാത്രക്കിടെ തുര്‍ക്കിയിലത്തെിയപ്പോള്‍ ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തീവ്രവാദത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
