Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭയാര്‍ഥികളെ സ്വീകരിക്കില്ളെന്ന് പോളണ്ട്
text_fieldsbookmark_border
വാഴ്സ: ബ്രസല്‍സ് ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂനിയന്‍െറ അഭയാര്‍ഥിനയം അംഗീകരിക്കില്ളെന്ന് പോളണ്ട് പ്രധാനമന്ത്രി ബീറ്റ സിദ്ലോ വ്യക്തമാക്കി. മൂന്നു വര്‍ഷം കൊണ്ട് 7000 അഭയാര്‍ഥികളെ സ്വീകരിക്കുമെന്നായിരുന്നു ഇ.യുമായുണ്ടാക്കിയ ധാരണ. അതിന്‍െറ ഭാഗമായി ഈ വര്‍ഷം 400 അഭയാര്‍ഥികളെ ഏറ്റെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണെന്ന് സിദ്ലോ പറഞ്ഞു.
അഭയാര്‍ഥികളെ ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്ത് വ്യാപക പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഏറെക്കാലം അഭയാര്‍ഥികളോട് മുഖം തിരിച്ചിരുന്ന പോളണ്ട് യൂറോപ്യന്‍ യൂനിയന്‍െറ സമ്മര്‍ദത്തിന് വഴങ്ങി 7000 പേരെ സ്വീകരിക്കാമെന്നു സമ്മതിക്കുകയായിരുന്നു.
Next Story
