കാമറ ഇഷ്ടമല്ലെന്ന് പറഞ്ഞ സുന്ദരിയുടെ കിരീടം തിരികെ വാങ്ങി
text_fieldsസാന്‍ ജുവാന്‍, പോര്‍ട്ടറിക്കോ: കാമറ ഇഷ്ടമല്ളെന്ന് പറഞ്ഞ പോര്‍ട്ടറിക്കോ സുന്ദരിക്ക് ലോക സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചു. മനോഭാവത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പേര്‍ട്ടറിക്കോയുടെ 2016 മിസ് യൂണിവേഴ്സ് മല്‍സരാര്‍ത്ഥിയുടെ കിരീടം തിരികെ വാങ്ങിയത്. ഇതോടെ ക്രിഷ്ത് ലീ കാറിഡെ എന്ന സുന്ദരിക്ക് വരുന്ന അന്താരാഷ്ട്ര സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കാനാവില്ല. നാലു മാസം മുമ്പാണ് കാറിഡെ മിസ് പോര്‍ട്ടറിക്കോ കിരീടം ചൂടിയത്.
അതിനു ശേഷം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ കാമറകളെ ഇഷ്ടപ്പെടുന്നില്ളെന്നും നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നത് നിങ്ങളുടെ ഏറ്റവും നല്ല മുഖം പുറത്തുകാണിക്കാനാണെന്നും കാമറക്കു മുന്നില്‍ എത്തുമ്പോള്‍ എല്ലാ തരം ചോദ്യങ്ങള്‍ക്കും നമ്മള്‍ ഉത്തരം പറയേണ്ടതായി വരുമെന്നും പറഞ്ഞിരുന്നു. ഇതാണ് കിരീടം തിരികെ വാങ്ങുന്നതിലേക്ക് നയിച്ചത്.
അഭിമുഖം വിവാദമായെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കാന്‍ കാറിഡെ തയ്യാറായില്ല. എന്നാല്‍, താന്‍ വ്യക്തിപരമായി ഒത്തിരി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ ഒന്നും ഇനി ആവര്‍ത്തിക്കില്ളെന്നും അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഡോക്ടറെ കാണാനുണ്ടെന്ന കാരണത്താല്‍ ഉദ്യോഗസ്ഥരുടെ മുമ്പാകെയുള്ള മറ്റു സിറ്റിംഗുകളില്‍ അവര്‍ ഹാജരായില്ല. പിന്നീട് ക്ഷമാപണം നടത്തിക്കൊണ്ട് കാറിഡെ ഇട്ട ദീര്‍ഘിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സൗന്ദര്യ രാജ്ഞിമാര്‍ ആയതുകൊണ്ട് മോശം ദിവസങ്ങളില്‍ നിന്നൊന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ളെന്ന് കുറിച്ചു. തന്‍റെ തൊഴിലില്‍ അനുഭവിക്കുന്ന വൈകാരികാവസ്ഥകളെ തുറന്നിടുകയാണ് ചെയ്തതെന്നും അവര്‍ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
