തടവറജീവിതം പീഡനമെന്ന് ബ്രെവിക്
text_fields
ഓസ്ലോ: തടവറയില്‍ അനുഭവിക്കുന്നത് പീഡനമെന്ന് കൂട്ടക്കൊലയാളി ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രെവിക്. നോര്‍വേ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓസ്ലോ കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് ബ്രെവിക്കിന്‍െറ ആരോപണം. 2011ല്‍ 77പേരെ കൂട്ടക്കൊലചെയ്ത സംഭവത്തിലാണ് ബ്രെവിക്കിനെ ശിക്ഷിച്ചത്. 23 മണിക്കൂറും ഒറ്റപ്പെട്ട് മുറിയില്‍ പൂട്ടിയിട്ട നിലയിലാണ്. ജയില്‍തടവുകാരെയും ജീവനക്കാരെയും കണ്ടുമടുത്തു. തന്‍െറ മൈക്രോവേവ് ഭക്ഷണത്തെക്കുറിച്ച് ബ്രെവിക് ആവലാതിപ്പെടുമ്പോള്‍ ജനങ്ങള്‍ ചിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ആരോപണം പച്ചക്കള്ളമാണെന്നും ഏകാന്ത തടവാണെന്നിരിക്കെ, പത്രങ്ങളും ആനുകാലികങ്ങളും പുസ്തകങ്ങളും പാട്ടുകേള്‍ക്കുന്നതിന് ഡി.വി.ഡികളും ബ്രെവിക്കിന് നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
