കൊര്‍ദോവ മസ്ജിദ്: ഉടമസ്ഥത കത്തീഡ്രലിനല്ളെന്ന് സര്‍ക്കാര്‍
text_fields
മഡ്രിഡ്: ചരിത്രപ്രസിദ്ധമായ കൊര്‍ദോവ മസ്ജിദിന്‍െറ ഉടമസ്ഥാവകാശം ഇതിനോടു ചേര്‍ന്നുള്ള കത്തീഡ്രലിനില്ളെന്ന് പ്രാദേശിക ഭരണകൂടം. മസ്ജിദിനു നടുവിലായി പിന്നീട് പണിത കത്തീഡ്രലിന്‍െറ ഭാഗമാണെന്ന അവകാശവാദവുമായി കൊര്‍ദോവ ഇടവക രംഗത്തുവന്ന സാഹചര്യത്തിലാണ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.
എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മസ്ജിദ് 13ാം നൂറ്റാണ്ടില്‍ കൊര്‍ദോവ പട്ടണം ഫെര്‍ഡിനന്‍റ് മൂന്നാമന്‍െറ കൈയിലത്തെിയതോടെ പ്രദേശത്തെ ഇടവകയുടെ നിയന്ത്രണത്തിലാക്കിയിരുന്നു. കത്തീഡ്രലുമായി ചേര്‍ത്താണ് ഇതുവരെ മസ്ജിദ് അറിയപ്പെട്ടിരുന്നത്.
അടുത്തിടെ, മസ്ജിദിന്‍െറ പേര് പൂര്‍ണമായി ഒഴിവാക്കിയത് വിവാദമായി.
1984ല്‍ യുനെസ്കോ പൈതൃക പദവി നല്‍കിയ മസ്ജിദ് ആഗോള പ്രാധാന്യമുള്ളതിനാല്‍ ആര്‍ക്കും പൂര്‍ണമായി വിട്ടുനല്‍കാനാവില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്. കെട്ടിടം സ്വന്തമാക്കിയതിന് നിയമപിന്തുണയില്ളെന്നും ലോകത്തിന്‍െറ ഏതുഭാഗത്തുള്ള പൗരന്മാര്‍ക്കും ഇത് അവകാശപ്പെട്ടതാണെന്നും സര്‍ക്കാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. മസ്ജിദില്‍ പ്രാര്‍ഥനയെച്ചൊല്ലിയുള്ള തര്‍ക്കം പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
ഉടമസ്ഥാവകാശം സര്‍ക്കാറിനാകണമെന്നാവശ്യപ്പെട്ട് അടുത്തിടെ ലക്ഷക്കണക്കിനു പേര്‍ ഒപ്പിട്ട കത്ത് സന്നദ്ധസംഘടനകള്‍ കൈമാറിയതും വാര്‍ത്തയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
