Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുര്‍ക്കിയില്‍ അഞ്ച് അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു
text_fieldsbookmark_border
അങ്കാറ: തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള അഭയാര്‍ഥി ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി അഞ്ചുപേര്‍ മരിച്ചു.
അഫ്ഗാന്, ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളുമായി ഗ്രീക് ദ്വീപായ ലെസ്ബോസിലേക്കു പുറപ്പെട്ട ബോട്ടാണ് തുര്‍ക്കി തീരത്തുനിന്ന് 500 മീറ്റര്‍ അകലെ അപകടത്തില്‍പെട്ടത്. ഒമ്പതു പേരെ തുര്‍ക്കി തീരദേശസേന രക്ഷപ്പെടുത്തി. അപകടത്തില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും ധാരണ ഒപ്പുവെക്കാനിരിക്കെയാണ് ദുരന്തം.
Next Story