അവിശ്വാസം പാസായി; രാജിവെക്കില്ളെന്ന് കോര്‍ബിന്‍
text_fieldsലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെതിരായ അവിശ്വാസപ്രമേയം പാസായി. എന്നാല്‍ ഒരു സാഹചര്യത്തിലും രാജിവെക്കില്ളെന്ന് കോര്‍ബിന്‍ വ്യക്തമാക്കി. പ്രമേയത്തിനു മേല്‍ നടന്ന രഹസ്യവോട്ടെടുപ്പില്‍ 80 ശതമാനം എം.പിമാരും കോര്‍ബിനെ തള്ളിപ്പറഞ്ഞു. 172 എം.പിമാര്‍ കോര്‍ബിനെതിരെ വോട്ടു ചെയ്തപ്പോള്‍ 40 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 13 എം.പിമാര്‍ വിട്ടുനിന്നു. സ്ഥാനമൊഴിയില്ളെന്ന് കോര്‍ബിന്‍ പ്രഖ്യാപിച്ചിരിക്കെ നിഴല്‍ മന്ത്രിസഭയില്‍നിന്ന് എം.പിമാര്‍ രാജി തുടരുന്നു. രാജിവെച്ചവരുടെ എണ്ണം 23 ആയി. കൂടുതല്‍ പേര്‍ രാജിസന്നദ്ധത അറിയിച്ചുകഴിഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമാണ് നേതാവ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ രാജിവെക്കുന്നത്. രാജിയാവശ്യപ്പെട്ട് എം.പിമാര്‍ കളമൊഴിയുന്നത് നീതീകരിക്കാനാവില്ളെന്ന് കോര്‍ബിന്‍െറ വക്താവ് ചൂണ്ടിക്കാട്ടി. എതിര്‍പ്പുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, ഇപ്പോള്‍ കാട്ടിക്കൂട്ടുന്നതില്‍ അടിസ്ഥാനമില്ളെന്നും വക്താവ് പറഞ്ഞു. അതിനിടെ, കോര്‍ബിന്‍െറ രാജിയാവശ്യത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് അനുയായികള്‍ പാര്‍ലമെന്‍റ് ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി.