Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോ കോക്സ് വധം:...

ജോ കോക്സ് വധം: പ്രതിക്കെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
ജോ കോക്സ് വധം: പ്രതിക്കെതിരെ കുറ്റം ചുമത്തി
cancel

ലണ്ടന്‍: പാര്‍ലമെന്‍റംഗം ജോ കോക്സിന്‍െറ വധവുമായി ബന്ധപ്പെട്ട് പിടിയിലായ തോമസ് മെയ്റിനെതിരെ കുറ്റം ചുമത്തി. പടിഞ്ഞാറന്‍ യോര്‍ക്ഷെയറില്‍ വെടിവെപ്പുനടന്ന ഉടന്‍തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനിടെ യഥാര്‍ഥ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഇയാള്‍  രാജ്യദ്രോഹികള്‍ക്കുള്ള മരണം, ബ്രിട്ടന്‍െറ സ്വാതന്ത്ര്യം എന്നാണ് തന്‍െറ പേരെന്നാണ് പറഞ്ഞത്. അന്വേഷണോദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴും ഇതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു. വെടിവെപ്പിനിടെ കോക്സിന്‍െറ അംഗരക്ഷകനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍െറ പരിക്ക് ഭേദപ്പെട്ടു വരുകയാണ്.

Show Full Article
TAGS:jo cox 
Next Story