ബ്രിട്ടീഷ് എം.പിയുടെ കൊലക്ക് പിന്നിൽ നിയോ നാസിക്കാരനെന്ന് റിപ്പോർട്ട്
text_fieldsലണ്ടൻ: ബ്രിട്ടനിലെ ലേബർ പാർട്ടി എം.പി ജോ കോക്സിെൻറ കൊലക്ക് പിന്നിൽ അമേരിക്കയിലെ നിയോ നാസി ഗ്രൂപ്പുമായി ബന്ധമുള്ളയാളെന്ന് റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയാണ് വിവരം പുറത്തു വിട്ടത്. കൊല നടത്തിയത് തോമസ് മെയ്ർ എന്നയാളാണെന്നും ഇയാൾ കടുത്ത വംശീയ വാദിയാണെന്നുമാണ് ബ്രിട്ടീഷ് മാധ്യമങ്ങളും അറിയിച്ചത്.
അമേരിക്കയിൽ പ്രവർത്തിച്ചു വരുന്ന നാസി അനുകൂല സംഘടനയായ നാഷണൽ അലയൻസുമായി ബന്ധപ്പെട്ട് ദശാബ്ദങ്ങളായി ഇയാൾ പ്രവർത്തിച്ചു വരുന്നതായാണ് നിയമകാര്യ സംഘടനയിലെ വെബ്സൈറ്റിൽ വന്ന വിവരം. പൊലീസ് പിടിയിലാകുന്ന സമയം രാജ്യത്തെ വലതുപക്ഷ തീവ്ര സംഘടനയായ ബ്രിട്ടൻ ഫസ്റ്റിെൻറ പേര് ഇയാൾ വിളിച്ചു പറയുകയും ചെയ്തിരുന്നു. കടുത്ത മുസ്ലിം വിരുദ്ധവും കുടിയേറ്റ് വിരുദ്ധവുമായ നിലപാടുള്ള വംശീയ പാർട്ടിയാണ് ബ്രിട്ടൻ ഫസ്റ്റ്.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ആദ്യ വനിതാ എം.പിയായ ജോ കോക്സ് അക്രമിയുടെ കുത്തും വെടിയുമേറ്റ് മരിച്ചത്.യു.കെയുടെ യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തില്‍ നിര്‍ണായകമായ ഹിതപരിശോധന ജൂൺ 23ന് നടക്കാനിരിക്കെയാണ് സംഭവം. അംഗത്വത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് ജോ കോക്സ്. അക്രമത്തിലേക്ക് വഴിവെച്ച കാരണത്തെക്കുറിച്ച് തങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
