Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡിസ്നി റിസോര്‍ട്ട്...

ഡിസ്നി റിസോര്‍ട്ട് തടാകത്തില്‍ ചീങ്കണ്ണി പിടികൂടിയ രണ്ടു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ഡിസ്നി റിസോര്‍ട്ട് തടാകത്തില്‍ ചീങ്കണ്ണി പിടികൂടിയ രണ്ടു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
cancel

ഫ്ളോറിഡ: വാള്‍ട്ട് ഡിസ്നി വേള്‍ഡ് റിസോര്‍ട്ടിലെ തടാകത്തില്‍ കുളിക്കുന്നതിനെ ചീങ്കണ്ണി പിടികൂടിയ രണ്ടു വയസുകാരന്‍റെ മൃതദേഹം കണ്ടെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് മാതാപിതാക്കള്‍ക്കൊപ്പം തടാകത്തിലിറങ്ങിയ ലേന്‍ ഗ്രേവ്സ് എന്ന രണ്ട് വയസുകാരനെ ചീങ്കണ്ണി പിടികൂടുകയായിരുന്നു. റിസോര്‍ട്ടിന് സമീപത്തെ തടാകത്തിലാണ് മാതാപിതാക്കള്‍ നോക്കിനില്‍ക്കെ സംഭവം നടന്നത്. ചീങ്കണ്ണി കുട്ടിയെ തടാകത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നത് തടയാന്‍ പിതാവ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളുടെ കയ്യില്‍ മാന്തി പരിക്കേല്‍പ്പിച്ച് കുട്ടിയുമായി തടാകത്തിനുള്ളിലേക്ക് പോവകുയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടിക്ക് വേണ്ടി അധികൃതര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രിയോടെ മൃതദേഹം തടാകത്തിന്‍്റെ തീരത്ത് അടിയുകയായിരുന്നു.

അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടിയാണ് കുടുംബാംഗങ്ങള്‍ ഫ്ളോറിഡയിലെ വാള്‍ട്ട് ഡിസ്നി റിസോര്‍ട്ടിലത്തെിയത്. റിസോര്‍ട്ടില്‍ എത്തിയതിന്‍്റെ മൂന്നാംദിവസമാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഡിസ്നി തടാകത്തിലേക്ക് ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. 

Show Full Article
TAGS:florida Walt Disney World 
Next Story