Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വവര്‍ഗാനുരാഗികളുടെ പരേഡിനു മുമ്പ് ആയുധങ്ങളുമായി ഒരാള്‍ പിടിയില്‍

text_fields
bookmark_border
സ്വവര്‍ഗാനുരാഗികളുടെ പരേഡിനു മുമ്പ് ആയുധങ്ങളുമായി ഒരാള്‍ പിടിയില്‍
cancel

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ സ്വവര്‍ഗാനുരാഗികളുടെ പരേഡില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടയാള്‍  ആയുധങ്ങളുമായി പിടിയില്‍. റൈഫിളുകള്‍, സ്ഫോടക വസ്തുക്കള്‍, ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവ ഒളിപ്പിച്ച കാറുമായി എത്തിയ ജെയിംസ് ഹോവെല്‍ എന്ന ഇരുപതുകാരനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഇന്ത്യാന സ്റ്റേറ്റ് ലൈസന്‍സ് നമ്പര്‍ പ്ളേറ്റുള്ള കാറിലാണ് ഇയാള്‍ എത്തിയത്. സ്വവര്‍ഗാനുരാഗികളുടെ പ്രൈഡ് പരേഡ് നടക്കുന്നതിനു മുമ്പാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സാന്ത മോണിക്കയില്‍ നിന്നും ഹോവെലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോളിവുഡില്‍ നടന്ന പരേഡിനിടയില്‍ ആക്രമണം നടത്തുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ഫ്ളോറിഡയിലെ പള്‍സ് നൈറ്റ്ക്ളബ്ബിലുണ്ടായ വെടിവെപ്പില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സ്വവര്‍ഗാനുരാഗികളുടെ പരേഡിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story