Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷം ‘സ്ട്രീറ്റ് പാര്‍ട്ടി’യോടെ സമാപിച്ചു
text_fieldsbookmark_border
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മൂന്നുദിവസം നീണ്ട 90ാം ജന്മദിനാഘോഷങ്ങള്‍ വന്‍ തെരുവുസദ്യയോടെ സമാപിച്ചു. മഴ തങ്ങിനിന്ന കാലാവസ്ഥയിലും പതിനായിരത്തിലധികം അതിഥികള്‍ സദ്യക്ക് എത്തിച്ചേര്‍ന്നു. തുറന്ന സ്ഥലത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മഴ തടസ്സമാകാതിരിക്കാന്‍ ആയിരക്കണക്കിന് മഴക്കോട്ടുകളാണ് വിതരണം ചെയ്തത്.
രാജ്ഞിയുടെ ജീവിതത്തിന്‍െറ വ്യത്യസ്ത ദശകങ്ങള്‍ ചിത്രീകരിച്ച കാര്‍ണിവല്‍ പരേഡും ആഘോഷത്തിന്‍െറ മറ്റൊരു ആകര്‍ഷണമായിരുന്നു. ലണ്ടന്‍ തെരുവുകളില്‍ വ്യത്യസ്തമായ ചെറുതും വലുതുമായ മറ്റ് ആഘോഷപരിപാടികളും നടന്നു. 150 യൂറോ (ഏകദേശം 11300 രൂപ) അടച്ചാണ് അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കനത്ത സുരക്ഷാ പരിശോധനക്കുശേഷമാണ് സ്ട്രീറ്റ് പാര്‍ട്ടി നടന്ന സ്ഥലത്ത് പ്രവേശിച്ചത്.
Next Story
