ഇ.യുവില്‍നിന്ന് പുറത്തുപോകരുതെന്ന് ബ്രിട്ടനോട് ജര്‍മന്‍ മാഗസിന്‍
text_fieldsബര്‍ലിന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന അഭ്യര്‍ഥനയുമായി ജര്‍മന്‍ വാരിക. ജൂണ്‍ 23ന് നടക്കാനിരിക്കുന്ന ഹിതപരിശോധനക്കുമുമ്പ് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് ദെര്‍ സ്പീഗല്‍ മാഗസിന്‍െറ അഭ്യര്‍ഥന. ‘ദയവായി പുറത്തുപോകരുത്’ എന്നാണ് രാജ്യത്തെ ഏറ്റവും വില്‍പനയുള്ള ഈ മാഗസിന്‍െറ മുഖപേജില്‍ ഇംഗ്ളീഷിലും ജര്‍മനിലും എഴുതിയിട്ടുള്ളത്. ഹിതപരിശോധന വിഷയം ജനങ്ങളിലേക്കത്തെിക്കാന്‍ 23 പേജുകളാണ് മാഗസിന്‍ മാറ്റിവെച്ചത്. ബ്രിട്ടന് ബുദ്ധിയുണ്ടെങ്കില്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരും.
പടിഞ്ഞാറിന്‍െറ ഭാവി അസന്തുലിതാവസ്ഥയിലാണെന്ന് അവര്‍ മനസ്സിലാക്കിയെന്നാവും അതിനര്‍ഥമെന്നും മാഗസിന്‍ എഡിറ്റര്‍മാരായ ക്ളോസ് ബ്രിങ്ക്ബ്യൂമറും ഫ്ളോറെയ്ന്‍ ഹാംസും പറയുന്നു. ബ്രിട്ടന്‍ പുറത്തുപോയാല്‍ യൂറോപ്പിന് വന്‍ നഷ്ടമാണെന്ന് ജര്‍മന്‍ ധനമന്ത്രി വോള്‍ഫ് ഗാങ് ഷൗബിള്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.