Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഞ്ച് ഇന്ത്യന്‍ വംശജര്‍
text_fieldsbookmark_border
മെല്‍ബണ്‍: ആസ്ട്രേലിയയുടെ പ്രതിനിധിസഭയിലേക്കും പാര്‍ലമെന്റായ സെനറ്റിലേക്കും അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് ഇന്ത്യന്‍ വംശജരും. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ 51കാരി അലക്സ് ബാദലും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ലിസ സിങ്ങുമാണ് ‘ഇന്ത്യന്‍’ സ്ഥാനാര്‍ഥികളിലെ വനിതകള്‍.
ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായാണ് ശശി ബാട്ടിയും ക്രിസ് ഗാംബിയനും മത്സരിക്കുന്നത്. ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന 39കാരനായ മോഹിത്കുമാറാണ് ഇവര്‍ക്കിടയില്‍ പ്രായംകുറഞ്ഞയാള്. 1994ല്‍ പഠനാവശ്യാര്‍ഥം ആസ്ട്രേലിയയിലത്തെിയതാണ് ഇദ്ദേഹം. ജൂലൈ രണ്ടിനാണ് തെരഞ്ഞെടുപ്പ്.
Next Story