മരങ്ങള്‍ക്കുമുണ്ട് സാമൂഹിക ബന്ധങ്ങള്‍
text_fieldsബര്‍ലിന്‍: ജര്‍മന്‍ വായനയില്‍ ഇപ്പോള്‍ മരം പെയ്യുകയാണ്. 2015 സെപ്തംബറില്‍ പുറത്തിറങ്ങിയ ദ ഹിഡണ്‍ ലൈഫ് ഓഫ് ട്രീസ് എന്ന വനങ്ങളെയും മരങ്ങളെയും കുറിച്ചുള്ള പുസ്തകമാണ് വായനക്കാര്‍ക്കിടയില്‍ അഭൂതപൂര്‍വമായ സ്വീകാര്യതയുണ്ടാക്കുന്നത്. ശാസ്ത്രീയ പഠനങ്ങളോടൊപ്പം നീണ്ടകാലത്തെ നിരീക്ഷണത്തിലൂടെ സ്വായത്തമാക്കിയ അറിവുകളും പങ്കുവെച്ച് മരങ്ങളുടെ ജീവിതം പറയുന്ന ഫോറസ്റ്റ് റേഞ്ചര്‍ വോള്‍ബെന്നിന്‍െറ പുസ്തകം വായനക്കാരെ ത്രസിപ്പിക്കുകയാണെന്ന് പുസ്തകത്തിന്‍െറ വില്‍പന സാക്ഷ്യപ്പെടുത്തുന്നു. പ്രസാധകരായ സ്പീഗല്ലിന്‍െറ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റിലുള്ള പുസ്തകം ഇതുവരെ 3,20,000 കോപ്പികള്‍ വിറ്റഴിഞ്ഞു.
19 ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ഉടന്‍ പുറത്തിറങ്ങും. കൂടുതല്‍ വെളിച്ചം കിട്ടാനും പെട്ടെന്ന് വളരാനുമാണ് മരങ്ങള്‍ ഇലകള്‍ തൊടാത്ത അകലത്തില്‍ നടുന്നതെങ്കില്‍ വലിയ അകലത്തില്‍ മരങ്ങള്‍ നടുന്നത് അവയുടെ സാമൂഹിക ബന്ധങ്ങളെ ബാധിക്കും. മണ്ണിന്നടിയില്‍ വേരുകള്‍ക്കൊണ്ട് കെട്ടിപ്പിണയുന്ന മരങ്ങള്‍ വ്യകതികളായാല്ല സാമൂഹിക ജീവിയായാണ് വളരുന്നതെന്നും പുസ്തകം പറയുന്നു. പുസ്തകം പ്രകാശിതമായതോടെ ടെലിവിഷന്‍ ഷോകളിലും പൊതുപരിപാടികളിലൂം സ്ഥിര സാന്നിധ്യമാണ് 51കാരനായ വോള്‍ബെന്‍. എന്നാല്‍ മരങ്ങളോടൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്ന തനിക്ക് ഇപ്പോഴതിനു വേണ്ടത്ര സമയം ലഭിക്കുന്നില്ളെന്ന പരിഭവം അദ്ദേഹം പങ്കു വെക്കുന്നു.
ജീവശാസ്ത്രജ്ഞര്‍ കാലങ്ങളായി പറയുന്ന കാര്യങ്ങള്‍ തന്നെയാണ് വോള്‍ബെന്നും പറയുന്നതെങ്കിലും ഓര്‍ക്കാനും, ശുശ്രൂഷിക്കാനും, അപകടങ്ങളെ കുറിച്ച് പരസ്പരം മുന്നറിയിപ്പ് നല്‍കാനും ശേഷിയുള്ള സാമൂഹിക ജീവികളാണ് മരങ്ങള്‍ എന്ന് ഇദ്ദേഹം പറയുമ്പോള്‍ കാടിനെ കുറിച്ച സങ്കല്‍പം തന്നെ തകിടം മറിയുകയാണെന്ന് ഒരു വായനക്കാരന്‍ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
