Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവോവാദി നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന് യു.കെയില്‍ 23 വര്‍ഷം തടവ്

text_fields
bookmark_border
മാവോവാദി നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന് യു.കെയില്‍ 23 വര്‍ഷം തടവ്
cancel

ലണ്ടന്‍: യു.കെയില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യക്കാരന്‍ അരവിന്ദന്‍ ബാലകൃഷ്ണന് പീഡനക്കേസില്‍ 23 വര്‍ഷം തടവ്. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ അതിക്രമം, മകളെ തടവിലാക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. 2013ല്‍ മറ്റു രണ്ട് സ്ത്രീകള്‍ക്കൊപ്പം ഇയാളുടെ തടവില്‍നിന്ന് രക്ഷപ്പെട്ട മകള്‍, പതിവായി പിതാവ് ക്രൂരപീഡനത്തിനിരയാക്കിയിരുന്നതായി പരാതി നല്‍കിയിരുന്നു. 30 വയസ്സുവരെ പിതാവ് തടങ്കലിലാക്കിയിരുന്നതായാണ് ഇവരുടെ ആരോപണം. ദൈവത്തെപ്പോലെ കഴിവുകളുള്ളവനാണ് താനെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിക്കുകയും അവരില്‍ രണ്ടുപേരെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായും പരാതിയുയര്‍ന്നിരുന്നു. ഇന്ത്യയില്‍ ജനിച്ച് സിംഗപ്പൂരില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ബാലകൃഷ്ണനായിരുന്നു സൗത് ലണ്ടനില്‍ ഒരു കാലത്ത് രഹസ്യ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story