Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസ് തീവ്രവാദികളെന്ന് സംശയം; 68 പേരെ കസ്റ്റഡിയിലെടുത്തു
text_fieldsbookmark_border
ഇസ്തംബൂള്‍: രാജ്യവ്യാപകമായി നടന്ന പരിശോധനക്കിടയില്‍ ഐ.എസ് തീവ്രവാദികളെന്ന് സംശയിക്കുന്ന 68 പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഇസ്തംബൂളില്‍ 10 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനത്തത്തെുടര്ന്നാണ് അറസ്റ്റ്. അതേസമയം, ഇവര്‍ക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
അറസ്റ്റിലായവരില്‍ 16 പേര് തലസ്ഥാനനഗരിയായ അങ്കാറയിലും, സാന്ലിഉര്ഫയില്നിന്ന് കസ്റ്റഡിയിലെടുത്ത 21 പേര് രാജ്യത്തിന്‍െറ വിവിധ ഇടങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടു എന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Next Story
