Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തപാല്‍പ്പൊതി; ജര്‍മന്‍ ചാന്‍സലറുടെ ഓഫിസ് പൊലീസ് പൂട്ടി

text_fields
bookmark_border
തപാല്‍പ്പൊതി; ജര്‍മന്‍ ചാന്‍സലറുടെ ഓഫിസ് പൊലീസ് പൂട്ടി
cancel

ബെര്‍ലിന്‍: സംശയാസ്പദമായ തപാല്‍പ്പൊതി കണ്ടതിനത്തെുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ ചാന്‍സലര്‍ കെട്ടിടം പൊലീസ് അടച്ചുപൂട്ടി. സ്ഫോടക വിദഗ്ധര്‍ തപാല്‍പ്പൊതി പരിശോധിച്ചു.
മഞ്ഞ നിറത്തിലുള്ള നാലു പൊതികള്‍ ഗേറ്റിനു പുറത്ത് കാണുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തപാല്‍ വസ്തുക്കള്‍ സ്ഥിരമായി പരിശോധിച്ചശേഷമാണ് എത്താറെന്നും കഴിഞ്ഞദിവസം ചില പൊതികള്‍ സംശയാസ്പദമായ രീതിയില്‍ കണ്ടത്തെുകയായിരുന്നുവെന്നും പൊലീസ് വക്താവ് പറഞ്ഞു. ഈ മേഖല അടച്ചതിനു ശേഷം ബെര്‍ലിനിലെയും ഫെഡറല്‍ പൊലീസിന്‍െറയും പ്രത്യേക വിഭാഗം പരിശോധന നടത്തുന്നതായും ചാന്‍സലര്‍ ഓഫിസിനെ ഇത് ബാധിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വകുപ്പുമന്ത്രിമാര്‍ മറ്റൊരു കവാടത്തിലൂടെ അകത്തു കടന്നതിനാല്‍ മന്ത്രിതലയോഗം സാധാരണപോലെ രാവിലെ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story