തുര്‍ക്കി തീരത്ത് 34 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു
text_fieldsഇസ്തംബൂള്‍: യൂറോപ്പിലേക്ക് കുടുംബത്തിനൊപ്പം കടക്കുന്നതിനിടെ തിരയില്‍ ജീവന്‍ ബലിനല്‍കിയ ഐലന്‍ കുര്‍ദിയുടെ നടുക്കുന്ന ചിത്രം ലോകം മറന്നു തുടങ്ങുംമുമ്പെ തുര്‍ക്കിയില്‍ വീണ്ടും സമാന ദുരന്തം. മൂന്നു കുട്ടികളുള്‍പെടെ 34 പേരാണ് തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്ക് ഈജിയന്‍ കടല്‍ കടക്കുന്നതിനിടെ മുങ്ങിമരിച്ചത്. ഐവാലിക് പ്രദേശത്തുനിന്ന് 17 പേരുടെയും ദിക്ലിയില്‍നിന്ന് 10 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 12 പേരെ രക്ഷപ്പെടുത്തിയതായും തീരദേശ സേന അറിയിച്ചു.
കൂടുതല്‍ പേര്‍ കടലില്‍ മരണം മല്ലിട്ട് കഴിയുന്നതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൂന്നു ബോട്ടുകളും ഹെലികോപ്ടറും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. ദുരന്തത്തിനിരയായവര്‍ ഏതു രാജ്യക്കാരെന്ന് വ്യക്തമല്ല. ഞായറാഴ്ച രണ്ടു വയസ്സുകാരനായ കുഞ്ഞിന്‍െറ മൃതദേഹം ഗ്രീക് തീരത്ത് കണ്ടത്തെിയിരുന്നു. ഇവരുടെ കുടുംബം സഞ്ചരിച്ച ബോട്ട് പാറയിലിടിച്ച് തകരുകയായിരുന്നുവെന്ന് ഗ്രീക് അധികൃതര്‍ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന മറ്റു 39 പേരെയും രക്ഷപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം അഭയാര്‍ഥികള്‍ ഗ്രീക് ജലാതിര്‍ത്തി വഴി യൂറോപ്പിലത്തെിയിട്ടുണ്ടെന്നാണ് കണക്ക്. കടല്‍ കടക്കുന്നതിനിടെ 3,770 പേര്‍ മരിച്ച 22 ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ കഴിയുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഞ്ചു വര്‍ഷത്തിനിടെ ഇവരുടെ പുനരധിവാസത്തിനായി രാജ്യം 850 കോടി ഡോളര്‍ ചെലവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
