കോണ്‍കോര്‍ഡ് പറത്തിയ ആദ്യ വൈമാനികന്‍ വിടവാങ്ങി
text_fieldsപാരിസ്: ശബ്ദവേഗത്തെയും മറികടന്ന് ആകാശയാത്രയില്‍ പുതിയ ചരിത്രമെഴുതിയ കോണ്‍കോര്‍ഡ് വിമാനം ആദ്യമായി പറത്തിയ വൈമാനികന്‍ ആന്ദ്രെ ടര്‍കറ്റ് നിര്യാതനായി. 94 വയസ്സായിരുന്നു. 1969 ഒക്ടോബര്‍ ഒന്നിനായിരുന്നു പാരിസിലെ ടൊളോസ് വിമാനത്താവളത്തില്‍നിന്ന് ആദ്യമായി വിമാനം പരീക്ഷണ പറക്കല്‍ നടത്തിയത്.
2000 ജൂലൈയില്‍ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നതോടെ കോണ്‍കോര്‍ഡ് പദ്ധതിക്ക് മരണമണിയായെങ്കിലും ടര്‍കറ്റ് മരണംവരെ അതിനുവേണ്ടി വാദിച്ചു. 1921ല്‍ ഫ്രഞ്ച് നഗരമായ മാഴ്സെയിലായിരുന്നു ജനനം. 1947ല്‍ വ്യോമസേനാ വൈമാനികനായി സേവനം തുടങ്ങി. 1964 മുതല്‍ 1976 വരെ കോണ്‍കോര്‍ഡ് വിമാനത്തിന്‍െറ ചീഫ് ടെസ്റ്റ് പൈലറ്റായി. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം ടെളോസ് നഗരത്തിന്‍െറ ഡെപ്യൂട്ടി മേയറും യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
