തെരഞ്ഞെടുപ്പ് ഫണ്ട് അഴിമതി: സാര്‍കോസിക്കെതിരെ അന്വേഷണം
text_fieldsപാരിസ്: 2012ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃതമായി ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്‍റ് നികളസ് സാര്‍കോസിക്കെതിരെ അന്വേഷണത്തിന് ഫ്രഞ്ച് കോടതി ഉത്തരവിട്ടു. ഉത്തരവ് 2017ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ 62കാരനായ സര്‍കോസിക്ക് തിരിച്ചടിയാവും. ആരോപണം സാര്‍കോസി നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കാനായി അനധികൃതമായി ഫണ്ട് സ്വീകരിച്ചുവെന്നായിരുന്നു ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സാര്‍കോസിക്ക് ലഭിച്ച 40 ലക്ഷം യൂറോ സ്വിസ് ബാങ്കില്‍നിന്ന് പിന്‍വലിച്ചതായും കോടതി കണ്ടത്തെിയിരുന്നു. അന്തരിച്ച മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ഫണ്ട് കൈപ്പറ്റിയെന്നും ആരോപണമുയര്‍ന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
