രക്താര്‍ബുദം പൂര്‍ണമായും മാറ്റാനാകുമെന്ന് ഗവേഷകര്‍
text_fieldsലണ്ടന്‍: സ്വശരീരത്തിലെ കോശങ്ങള്‍ ഉപയോഗിച്ച് രക്താര്‍ബുദം പൂര്‍ണമായി മാറ്റാനാകുമെന്ന് ഗവേഷകര്‍ കണ്ടത്തെി.
അഞ്ചു മാസത്തില്‍ കൂടുതല്‍ ജീവിക്കാനാകില്ളെന്ന് വൈദ്യശാസ്ത്രം ഉറപ്പിച്ച അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പുതിയ രീതി ഉപയോഗപ്പെടുത്തി ചികിത്സിച്ചു ഭേദമാക്കിയതായാണ് അമേരിക്കന്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്.
രോഗിയുടെ ശരീരത്തിലെ ശ്വേത രക്താണുക്കളില്‍ പെട്ട ‘ടി കോശങ്ങള്‍’ പ്രത്യേകമായി ലബോറട്ടറിയില്‍ രൂപമാറ്റം വരുത്തി രോഗം ബാധിച്ച അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതാണ് പുതിയ രീതി. 35 രോഗികളില്‍ നടത്തിയ ഒന്നാം ഘട്ട പരീക്ഷണത്തില്‍ 90 ശതമാനത്തിനും രോഗം പൂര്‍ണമായി മാറി.
തുടര്‍ന്നു നടത്തിയവയിലും സമാന ഫലങ്ങള്‍ ലഭിച്ചതായി അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്‍റ് ഓഫ് സയന്‍സ് വാര്‍ഷിക യോഗം പ്രഖ്യാപിച്ചു. രോഗം മാറിയവരില്‍ ഒന്നര വര്‍ഷം കഴിഞ്ഞും പൂര്‍ണ ആരോഗ്യ സ്ഥിതി നിലനിന്നതായും വിവിധയിനം രക്താര്‍ബുദം ബാധിച്ചവരില്‍ പരീക്ഷണം പൂര്‍ത്തിയായതായും അവകാശവാദമുണ്ട്.
അതേസമയം, എല്ലാ രോഗികളിലും ഇത് ഫലപ്രദമല്ളെന്നും ‘ടി കോശ’ ചികിത്സ വിപരീതഫലം ചെയ്ത ചിലര്‍ മരണത്തിന് കീഴടങ്ങിയതായും അര്‍ബുദരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
