Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒമ്പതു മരണം
text_fieldsbookmark_border
ബര്‍ലിന്‍: ദക്ഷിണ ജര്‍മനിയിലെ ബെവാറിയയില് രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒമ്പതു പേര് മരിച്ചു. 150 പേര്‍ക്ക് പരിക്കേറ്റു. 65 പേരുടെ നില ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് റൊസെന്‍ഹൈമിനും ഹോല്സ്കിര്ഷനും ഇടയിലുള്ള ഒറ്റവരി പാതയിലാണ് സംഭവം. മ്യൂണിക്കിന് 60 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ട്രെയിനിന്‍െറ ബോഗികള്‍ പാളം തെറ്റി തലകീഴായി മറിഞ്ഞു. പ്രാദേശിക സമയം രാവിലെ ഏഴുമണിക്കാണ് അപകടം. രക്ഷാപ്രവര്‍ത്തനത്തിനായി എട്ട് ഹെലികോപ്ടറുകള്‍ എത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.
Next Story
