തട്ടത്തിന്‍മറയത്തെ ഹിജാര്‍ബി
text_fields
ലണ്ടന്‍: കുഞ്ഞുടുപ്പുകള്‍ മാത്രം ധരിച്ച്, ‘അംഗവടിവും’ വര്‍ണത്തലമുടിയും പുറത്തുകാണിച്ച് പുഞ്ചിരിതൂകി കുരുന്നുകളുടെ മനംമയക്കിയിരുന്ന ബാര്‍ബിപ്പാവകള്‍ പുതിയരൂപത്തില്‍. നീളന്‍വസ്ത്രമണിഞ്ഞ് തലയില്‍ തട്ടവുമിട്ടാണ് ബാര്‍ബിയത്തെുക. ഹിജാര്‍ബിയെന്നാണ് ബാര്‍ബിപ്പാവകളുടെ പുതിയരൂപത്തിന് പേരിട്ടത്.
ബാര്‍ബിയെ കുഞ്ഞുടുപ്പില്‍നിന്ന് മോചിപ്പിച്ച് കൂടുതല്‍ സുന്ദരിയാക്കിയതിന്‍െറ ക്രെഡിറ്റ് നൈജീരിയക്കാരിയായ ഹനീഫ ആദമിനാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഹിജാര്‍ബീ സ്്റ്റൈല്‍ എന്ന ഹാഷ്ടാഗില്‍ ഈ 24കാരി പോസ്്റ്റ് ചെയ്ത ചിത്രങ്ങളാണ് ബാര്‍ബികളുടെ പൂതിയരൂപം ലോകത്തിന് പരിചയപ്പെടുത്തിയത്. ഹിജാര്‍ബിക്കായി പുതിയ വെബ്സൈറ്റ് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണവര്‍.
ബ്രിട്ടനില്‍ ബിരുദാനന്തര ബിരുദപഠനം പൂര്‍ത്തിയാക്കി ഹനീഫ ആദം തിരിച്ച് നാട്ടിലത്തെിയപ്പോഴാണ് ബാര്‍ബിക്ക് പുതുമോടി നല്‍കാനുള്ള ശ്രമം തുടങ്ങിയത്. തന്നെപ്പോലെ വസ്ത്രം ധരിച്ച ബാര്‍ബിയായിരുന്നു മനസ്സില്‍. ഉടന്‍ അടുത്തുള്ള മാളില്‍പോയി കുറച്ച് ബാര്‍ബിപ്പാവകളെ വാങ്ങി അവക്ക് ഹിജാബും തട്ടവും ധരിപ്പിച്ച് അണിയിച്ചൊരുക്കി.
പര്‍ദയും ഹിജാബും മാത്രമല്ല, ഓവര്‍കോട്ട്, ട്യൂണിക്, നീളന്‍ പാവാട എന്നിവയും ഹിജാര്‍ബിയുടെ പുതിയ വേഷങ്ങളാണ്. 57 വര്‍ഷങ്ങള്‍ക്കുമുമ്പ് ബാര്‍ബിപ്പാവകള്‍ വിപണിയിലത്തെിയ കാലം മുതലുള്ള രൂപവും വേഷവുമാണ് കമ്പനി പരിഷ്കരിച്ചത്.
യു.എസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
