Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുമരിനുള്ളില്‍ 300 വര്‍ഷം പഴക്കമുള്ള ‘ഭാഗ്യ’ ഷൂ

text_fields
bookmark_border
ചുമരിനുള്ളില്‍ 300 വര്‍ഷം പഴക്കമുള്ള ‘ഭാഗ്യ’ ഷൂ
cancel

ലണ്ടന്‍: ഭാഗ്യം കൊണ്ടുവരാനും ദുഷ്ടശക്തികളെ ഒഴിവാക്കാനുമായി കേംബ്രിജ് യൂനിവേഴ്സിറ്റിയുടെ ചുമരുകള്‍ക്കുള്ളില്‍ സൂക്ഷിച്ച 300 വര്‍ഷം പഴക്കമുള്ള ഷൂ കണ്ടത്തെി. വൈദ്യുത കേബ്ള്‍ ഘടിപ്പിക്കാനത്തെിയ നിര്‍മാണ തൊഴിലാളികള്‍ക്കാണ് യൂനിവേഴ്സിറ്റിയിലെ സെന്‍റ് ജോണ്‍സ് കോളജിന്‍െറ ചുമരുകള്‍ക്കുള്ളില്‍ നിന്ന് ഷൂ ലഭിച്ചത്.

1598-1602 കാലഘട്ടത്തിലാണ് സെന്‍റ് ജോണ്‍സ് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍, 17ാം നൂറ്റാണ്ടിന്‍െറ അവസാനം മുതല്‍ 18ാം നൂറ്റാണ്ടിന്‍െറ മധ്യകാലഘട്ടം വരെ കെട്ടിടത്തിന്‍െറ ഇന്‍റീരിയര്‍ ചെയ്തപ്പോഴായിരിക്കാം ഷൂ ചുമരില്‍ സ്ഥാപിച്ചതെന്ന് കോളജ് പ്രസ്താവനയില്‍ അറിയിച്ചു. ആറിഞ്ച് വലുപ്പം വരുന്ന ഷൂ കേംബ്രിജ് പുരാവസ്തു വകുപ്പിന് കൈമാറി.

ദുഷ്ടശക്തികളെ ഒഴിവാക്കാനെന്ന പേരില്‍ 16ാം നൂറ്റാണ്ടിനും 19ാം നൂറ്റാണ്ടിനുമിടിയില്‍ ഇംഗ്ളണ്ടില്‍ ഇത്തരം ഷൂ സ്ഥാപിക്കുന്നത് സാധാരണമായിരുന്നുവെന്ന് പുരാവസ്തു വകുപ്പിന്‍െറ പ്രസ്താവനയില്‍ പറയുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story