Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശികള്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു; 13 മരണം
text_fieldsbookmark_border
ഓസ്ലോ: പശ്ചിമ നോര്‍വേയില്‍ വിദേശികള്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് 13 പേര് മരിച്ചു. ആരും രക്ഷപ്പെട്ടതായി സൂചനയില്ളെങ്കിലും തിരച്ചില്‍ തുടരുകയാണ്. രണ്ടുപേരെ കാണാതായതായും വിവരമുണ്ട്. വടക്കന്മേഖലയില്നിന്ന് തൊഴിലാളികളുമായി പോകവെ ഉച്ചക്ക് ബെര്ഗനില്വെച്ചാണ് അപകടം നടന്നത്. എന്നാല്‍, ഹെലികോപ്ടര്‍ എങ്ങനെയാണ് തകര്‍ന്നതെന്ന് വ്യക്തമല്ല. ഹെലികോപ്ടര്‍ ആകാശത്തുനിന്ന് പൊട്ടിത്തെറിച്ച് തകര്‍ന്നുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Next Story
