Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎലിസബത്ത് രാജ്ഞിയുടെ...

എലിസബത്ത് രാജ്ഞിയുടെ കത്ത് 14000 പൗണ്ടിനു വിറ്റു

text_fields
bookmark_border
എലിസബത്ത് രാജ്ഞിയുടെ കത്ത് 14000 പൗണ്ടിനു വിറ്റു
cancel

ലണ്ടന്‍: ഫിലിപ് രാജകുമാരനുമായി താന്‍ എങ്ങനെ പ്രണയത്തിലായെന്നു വിവരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്ത് നീണ്ട ലേലത്തിനൊടുവില്‍ 14000 പൗണ്ടിനു (പതിമൂന്നര ലക്ഷം രൂപ) വിറ്റു. മുമ്പ് 18ഓളം തവണ കത്ത് ലേലത്തില്‍വെക്കാന്‍ ശ്രമം നടന്നിരുന്നു. 1947ല്‍  21ാം വയസ്സില്‍ ഫിലിപ് രാജകുമാരനുമായുള്ള വിവാഹത്തിനു മാസങ്ങള്‍മുമ്പ് ഗ്രന്ഥകാരനായ ബെറ്റി ഷ്യൂ എന്നയാള്‍ക്ക് എലിസബത്ത് രാജ്ഞി അയച്ചതായിരുന്നു ഈ കത്ത്.  13ാം വയസ്സില്‍ ഫിലിപ് രാജകുമാരനെ ആദ്യം കണ്ടുമുട്ടിയതടക്കമുള്ള തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ രാജ്ഞി കത്തില്‍ വിവരിക്കുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടന്‍ എലിസബത്ത് രാജ്ഞിയുടെ 90ാം പിറന്നാള്‍ ആഘോഷം കെങ്കേമമാക്കിയിരുന്നു.

Show Full Article
TAGS:queen elizabeth 
Next Story