ജര്‍മന്‍ ഭരണഘടനയുമായി ഇസ് ലാം യോജിച്ച് പോകില്ല -കുടിയേറ്റ വിരുദ്ധ സംഘടന
text_fieldsബെര്‍ലിന്‍: ജര്‍മന്‍ ഭരണഘടനയുമായി ഇസ്ലാം യോജിച്ചു പോകില്ളെന്ന് കുടിയേറ്റ വിരുദ്ധ സംഘടനയായ എ.എഫ്.ഡി പാര്‍ട്ടി. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഞായറാഴ്ചയാണ് യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗവും എ.എഫ്.ഡി ഡെപ്യൂട്ടി നേതാവുമായ ബീട്ട്രിക്സ് വോന്‍ സ്റ്റോര്‍ക് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കുടിയേറ്റക്കാര്‍ക്കതിരെ ശക്തമായി രംഗത്തുള്ള പാര്‍ട്ടി കടുത്ത കുടിയേറ്റ വിരുദ്ധ പരാര്‍ശം നടത്തിയാണ് കഴിഞ്ഞ മാസം നടന്ന മൂന്ന് പ്രദേശിക തെരഞ്ഞെടുപ്പില്‍ ജര്‍മ്മനിയിലെ ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍കലിന്‍െറ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കിയിരുന്നു. ഇസ് ലാം എന്നത് ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ്. അത് ജര്‍മന്‍ ഭരണഘടനയുമായി പൊരുത്തപ്പെടില്ളെന്നും മുസ്ലിം ആരാധനാലയങ്ങളും ബുര്‍ഖയും നിരോധിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും സ്റ്റോര്‍ക് പറഞ്ഞു.
