Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗുരുദ്വാരയില്‍...

ഗുരുദ്വാരയില്‍ സ്ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ഗുരുദ്വാരയില്‍ സ്ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്
cancel

ബര്‍ലിന്‍: ജര്‍മനിയിലെ പടിഞ്ഞാറന്‍നഗരമായ എസ്സെനിലെ ഗുരുദ്വാരയില്‍ നടന്ന സ്ഫോടനത്തില്‍ സിഖ് പുരോഹിതനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. 60കാരനായ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കഴിഞ്ഞദിവസം രാവിലെ ഏഴിന് ഗുരുദ്വാരയുടെ പ്രധാനവാതിലിന് സമീപമായിരുന്നു സ്ഫോടനം. പരിക്കേറ്റവരെല്ലാം സിഖ് മതവിശ്വാസികളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.


സ്ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. സ്ഫോടനം ആസൂത്രിതമാണെന്നാണ് പൊലീസിന്‍െറ നിഗമനം. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിച്ച ഒരാള്‍ സംഭവസ്ഥലത്തുനിന്ന് എസ്.യു.വിയില്‍ രക്ഷപ്പെടുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

Show Full Article
TAGS:gurdwara 
Next Story