കരാവാഗിയോയുടെ മാസ്റ്റര്‍പീസ് ചിത്രം കണ്ടെടുത്തു
text_fieldsപാരിസ്: വിഖ്യാത ഇറ്റാലിയന്‍ ചിത്രകാരന്‍ കരാവാഗിയോയുടെ മാസ്റ്റര്‍പീസ് ചിത്രം ഫ്രാന്‍സില്‍നിന്ന് കണ്ടത്തെി. ദക്ഷിണ ഫ്രാന്‍സിലെ ഒരു വീട്ടില്‍നിന്നാണ് രണ്ടു വര്‍ഷം മുമ്പ് ഏകദേശം 135 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചിത്രം കണ്ടത്തെിയത്. കണ്ടത്തെിയത് യഥാര്‍ഥ ചിത്രമാണെന്ന് ആര്‍ട്ട് വിദഗ്ധന്‍ എറിക് ടുര്‍ക്വിന്‍ പഠനങ്ങള്‍ക്കുശേഷം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഫ്രഞ്ച് സര്‍ക്കാര്‍ ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സുവിശേഷ കഥയിലെ ജൂഡിത് ഹോളോഫെണ്‍സിന്‍െറ തലയറുക്കുന്നതാണ് ചിത്രം. എ.ഡി 1599ലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. രണ്ടു വര്‍ഷം മുമ്പ് വീടിന്‍െറ മേല്‍ക്കൂരയുടെ ചോര്‍ച്ച പരിശോധിക്കുന്നതിനിടെ ഉടമകളാണ് അപൂര്‍വ ചിത്രം കണ്ടത്. പിന്നീട് രണ്ടര വര്‍ഷത്തേക്ക് പെയിന്‍റിങ് ഫ്രാന്‍സിന് പുറത്തേക്ക് കൊണ്ടുപോകുന്നത് തടയുകയും ചിത്രത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുകയും ചെയ്തു.
ചിത്രം പൂര്‍ത്തിയാക്കി 100 വര്‍ഷത്തിനു ശേഷമാണ് കാണാതാകുന്നത്. 1573ല്‍ ജനിച്ച കാരാവാഗിയോയുടെ യഥാര്‍ഥ പേര് മൈക്കലാഞ്ചലോ മെരിസി എന്നായിരുന്നു. ക്കുകയും കൊലപാതകക്കേസില്‍ ജയിലിലാകുകയും ചെയ്തു. 38ാം വയസ്സില്‍ അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
