Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് പൊലീസുകാര്‍ മരിച്ചു
text_fieldsbookmark_border
അങ്കാറ: തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. സിവിലിയന്‍മാരുള്‍പ്പെടെ 27 പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയിലെ ദിയാര്‍ബാകിറില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് സ്ഫോടനമുണ്ടായത്. പൊലീസുദ്യോഗസ്ഥരെയും വഹിച്ചുള്ള മിനിബസ് കടന്നുപോയപ്പോള്‍ റോഡില്‍ പാര്‍ക് ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം തീവ്രവാദികളുടെ ദുഷിച്ച മുഖമാണ് കാണിക്കുന്നതെന്ന് ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വാഷിങ്ടണിലുള്ള പ്രസിഡന്‍റ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു.
Next Story
