ഐ.എസിന്‍െറ വിവരങ്ങള്‍ നല്‍കാമെന്ന് സലാഹ്
text_fieldsപാരിസ്: ഐ.എസിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് പാരിസ് ഭീകരാക്രമണത്തിലെ മുഖ്യപ്രതി സലാഹ് അബ്ദുസ്സലാം സമ്മതിച്ചു. അന്വേഷണത്തില്‍ സലാഹ് പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ നടന്ന ആക്രമണത്തില്‍ നേരിട്ട് പങ്കില്ളെന്നാണ് സലാഹിന്‍െറ മൊഴി. മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വെടിവെച്ചതെന്നും സലാഹ് പറഞ്ഞു.
മോളെന്‍ബീകില്‍ നടത്തിയ തിരച്ചിലിനിടെയാണ് സലാഹിനെ ബെല്‍ജിയം പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഫ്രഞ്ച് പൊലീസിന് കൈമാറുകയായിരുന്നു. ഫ്രാന്‍സ് സ്വദേശിയാണ് സലാഹ്. ഭീകരാക്രമണത്തില്‍ പങ്കുള്ള ഫ്രഞ്ച് സ്വദേശികളുടെ പൗരത്വം റദ്ദാക്കാനുള്ള നീക്കത്തില്‍നിന്ന് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് പിന്മാറിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
