500 യൂറോ ഉണ്ടെങ്കില്‍ യൂറോപ്പില്‍ ആര്‍ക്കും എ.കെ 47
text_fieldsബ്രസല്‍സ്: ബെല്‍ജിയത്തില്‍നിന്ന് നിങ്ങള്‍ക്കൊരു കലാഷ്നികോവ് തോക്ക് വേണോ? കൈയില്‍ 500 യൂറോയുണ്ടെങ്കില്‍ യൂറോപ്പില്‍ എവിടെനിന്നും അത് നിങ്ങള്‍ക്ക് ലഭിക്കുമെന്ന് യൂഗോസ്ലാവ്യ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍െറ വെളിപ്പെടുത്തല്‍. നിമാക് എന്ന് പേരുള്ള സെര്‍ബ് വംശജനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാരിസ് ആക്രമണത്തിന് ഉപയോഗിച്ച തോക്കുകള്‍ 1980കളില്‍ ബെല്‍ഗ്രേഡില്‍ നിര്‍മിച്ചവയാണെന്ന് കണ്ടത്തെിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ സൈനികന്‍തന്നെ വെളിപ്പെടുത്തലുമായി രംഗത്തത്തെിയത്.
വാങ്ങിയ തോക്ക് ബാല്കനില്‍ നിന്നുവരുന്ന കാറിലോ ട്രക്കിലോ ഒളിച്ചുകടത്താമെന്ന് വെളിപ്പെടുത്തിയ അദ്ദേഹം താന്‍ തോക്ക് കടത്തുന്ന വ്യക്തിയല്ളെന്ന് വ്യക്തമാക്കി.
എന്നാല്‍, അങ്ങനെ നടക്കുന്നതായി തനിക്കറിയാം. നവംബര്‍ 13ലെ പാരിസ് ആക്രമണത്തില്‍ ഉപയോഗിച്ചത് ഇത്തരത്തില്‍ കടത്തിയ തോക്കുകളാണ്.
യൂഗോസ്ലാവ്യന്‍ യുദ്ധരംഗത്ത് ഉപയോഗിച്ചിരുന്ന തോക്കുകളുടെ ശേഖരമാണിതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കാറുകളിലും ട്രക്കുകളിലും പ്രത്യേക അറകളുണ്ടാക്കിയാണ് ഇവ കടത്തുന്നത്.
