വനിതാ ചാവേറിന്‍െറ ഫോട്ടോയെന്ന പേരില്‍ പ്രചരിച്ചത് മൊറോകോ യുവതിയുടെ ചിത്രം
text_fieldsപാരിസ്: പാരിസ് ആക്രമണത്തില്‍ വനിതാ ചാവേറായി കൊല്ലപ്പെട്ട വനിതയുടെ ചിത്രമെന്ന് മാധ്യമങ്ങളില്‍ പ്രചരിച്ചത് മൊറോകോ യുവതി നബില ബക്കാത്ത എന്ന യുവതിയുടെ ചിത്രം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹസ്ന അയ്ത്ബലാചാന് എന്ന യുവതിയുടെ പേരിനൊപ്പം നബീലയുടെ ചിത്രമാണ് പ്രചരിച്ചത്.
മാധ്യമങ്ങളില്‍ അച്ചടിച്ചുവന്നത് തന്‍െറ ചിത്രമാണെന്നും തീവ്രവാദവുമായി തനിക്കൊരു ബന്ധവുമില്ളെന്നും നബില പറഞ്ഞു.
തന്‍െറ സുഹൃത്തായിരുന്ന യുവതി തന്നെ വഞ്ചിച്ചതാണെന്ന് നബില പറഞ്ഞു. തീവ്രവാദിയുടെ ചിത്രമാണെന്ന് പറഞ്ഞ് ചിത്രങ്ങള്‍ അവരാണ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. അപമാനത്താല്‍ താന്‍ ജോലിക്കു പോകുന്നത് നിര്‍ത്തിയെന്നും യുവതി പറഞ്ഞു.
15ാം വയസ്സിലാണ് നബില മൊറോകോയില്നിന്ന് ഫ്രാന്സിലത്തെുന്നത്. തന്‍െറ കുടുംബം പോലും താന്‍ കൊല്ലപ്പെട്ടെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒമ്പതു വര്‍ഷമായി നബില ഫ്രാന്‍സില്‍ ജോലിചെയ്ത് ജീവിക്കുകയാണ്.
