Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാരിസിൽ ഭീകരാക്രമണം:...

പാരിസിൽ ഭീകരാക്രമണം: 129 മരണം; െഎ.എസ്​ ​ഉത്തരവാദിത്തം ഏറ്റെടുത്തു

text_fields
bookmark_border
പാരിസിൽ ഭീകരാക്രമണം: 129 മരണം;  െഎ.എസ്​ ​ഉത്തരവാദിത്തം ഏറ്റെടുത്തു
cancel

പാരിസ്: ഫ്രാൻസ് തലസ്ഥാനമായ പാരിസിലെ തിരക്കേറിയ റസ്റ്ററൻറുകളിലും ബാറുകളിലും അടക്കം ഏഴിടത്ത് നടന്ന വെടിവെപ്പിലും സ്ഫോടനങ്ങളിലും 129 പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക് പരിക്കേറ്റു. 80 പേരുടെ നില ഗുരുതരം. അക്രമികൾ ബന്ദികളാക്കിയ നൂറിലധികം പേരെ ഫ്രഞ്ച് സൈന്യം രക്ഷപ്പെടുത്തി. എട്ട് അക്രമികളെ സൈന്യം വധിക്കുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ മൂന്നു മണിക്കാണ് ആക്രമണപരമ്പര അരങ്ങേറിയത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു.

പശ്ചിമേഷ്യയിലെ തങ്ങളുടെ കേന്ദ്രങ്ങളിൽ ബോംബിടുന്നത് തുടർന്നാൽ ഫ്രാൻസിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന വിഡിയോയാണ് െഎ.എസ് പുറത്തുവിട്ടത്. ആക്രമണം തുടരുന്ന കാലത്തോളം നിങ്ങൾക്ക് സമാധാനമായി ജീവിക്കാനാവില്ല,സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോകാൻ പോലും നിങ്ങൾ ഭയക്കുമെന്നും വിഡിയോയിൽ പറയുന്നുണ്ട്. െഎ.എസിെൻറ വിദേശ മാധ്യമ വിഭാഗമായ അൽ ഹയാത് മീഡിയ സെൻററാണ് വിഡിയോ പുറത്തുവിട്ടത്.

ആക്രമണം ആസൂത്രണം ചെയ്തത് ഫ്രാൻസിന് പുറത്താണെന്നും രാജ്യത്തിനകത്തുനിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുേണ്ടാ എന്ന് അന്വേഷിക്കുമെന്നും ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് പറഞ്ഞു. െഎ.എസ് നടത്തിയ ആക്രമണം  യുദ്ധത്തിന് സമാനമായ പ്രവൃത്തിയാണെന്നും ഒാലൻഡ് കൂട്ടിച്ചേർത്തു.

11ാം ഡിസ്ട്രിക്ക് 50 ബൗലേവാർഡിലെ ബറ്റാക്ലൻ തിയേറ്റർ ഹാൾ, 10ാം ഡിസ്ട്രിക്ക് 18 റുഅലിബർട്ടിലെ ലി കാരിലോൺ ബാർ, 20 റുഅലിബർട്ടിലെ ലി പെറ്റിറ്റ് കാബോഡ്ജ് റസ്റ്ററന്‍റ്, 11ാം ഡിസ്ട്രിക്ക് 92 റുഡെ കാരോണിലെ ലാബെല്ല എക്യുപ് ബാർ, വടക്കൻ പാരിസ് സെന്‍റ് ഡെനിസിലെ സ്റ്റാഡെ ഡി ഫ്രാൻസ് ഫുട്ബാൾ സ്റ്റേഡിയം, ഡിലാ റിപ്പബ്ലിക്ക എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ അരങ്ങേറിയത്. തിയേറ്റർ, ബാർ, റസ്റ്ററന്‍റ് എന്നിവിടങ്ങളിൽ വെടിവെപ്പും സ്റ്റേഡിയത്തിൽ ചാവേർ സ്ഫോടനവുമാണ് നടന്നത്.



ദാരുണ സഭവത്തെ തുടർന്ന് ഫ്രാൻസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും എല്ലാ അതിർത്തികളും അടക്കുകയും ചെയ്തിട്ടുണ്ട്. 1500 സൈനികരെ അധികമായി പാരിസിൽ വിന്യസിച്ചു. ജനങ്ങൾ വീടിന് പുറത്ത് ഇറങ്ങരുതെന്നും അക്രമികളെകുറിച്ച് വിവരങ്ങൾ ലഭിച്ചാൽ അധികൃതർക്ക് കൈമാറണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം വ്യോമ, റെയിൽ ഗതാഗതങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.



മധ്യ പാരിസിലെ ബറ്റാക്ലൻ തിയേറ്ററിലാണ് നൂറോളം പേർ കൊല്ലപ്പെട്ടത്. മുഖം മൂടി ധരിക്കാതെ എത്തിയ അക്രമികൾ കലാപരിപാടി കാണാനെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവിടെ ആക്രമണം നടത്തിയ മൂന്നു പേരെ പൊലീസ് വെടിവെച്ച് കൊന്നു. തിയേറ്ററിൽ ബന്ദികളാക്കപ്പെട്ടവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. പ്രവാചകൻ മുഹമ്മദിന്‍റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് വഴി വിവാദമായ ഷാർലി ഹെബ്ദോ മാസികയുടെ ഒാഫീസിന് 200 മീറ്റർ അടുത്താണ് വെടിവെപ്പ് നടന്ന ബറ്റാക്ലൻ തിയേറ്റർ.


ബറ്റാക്ലൻ തിയേറ്ററിന് സമീപമുള്ള ലെപെട്രിറ്റ് കാബോഡ്ജ്, ലി കാരിലോൺ റസ്റ്ററന്‍റുകളിലാണ് വെടിവെപ്പ് നടന്നത്. കൂടാതെ പാരിസ് നഗരത്തിലെ 11ാം ജില്ലയിൽ പ്രവർത്തിക്കുന്ന ലാബെല്ല എക്യുപ് കഫെയിൽ നിന്ന് വെടിവെപ്പ് ശബ്ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. വടക്കൻ പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസ് ഫുട്ബാൾ സ്റ്റേഡിയത്തിന് സമീപം മൂന്നു തവണ സ്ഫോടനം നടന്നു. ഫ്രാൻസ്-ജർമനി സൗഹൃദ ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡൻറിനെയും വിദേശകാര്യ മന്ത്രിയെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.



രാജ്യത്ത് ഭീകരാക്രമണമാണ് ഉണ്ടായതെന്നും രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ജനങ്ങൾ ഭയചകിതരാവരുതെന്നും ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്കോയിസ് ഒലാൻഡെ മാധ്യമങ്ങളെ അറിയിച്ചു. ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, യു.എസ് പ്രസിഡൻറ് ബറാക് ഒബാമ, ജർമൻ ചാൻസലർ ആംഗല മെർക്കൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ എന്നിവർ അപലപിച്ചു. പാരിസ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ബ്രിട്ടൺ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ്  ചെയ്തു. ഇന്ത്യക്കാരെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഫ്രാൻസിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ സംവിധാനം ഏർപ്പെടുത്തി. ഹെൽപ് ലൈൻ നമ്പർ: 0033140507070

ജനുവരിയിൽ പാരിസിലെ ഷാർലി ഹെബ്ദോ ദിനപത്രത്തിന്‍റെ ഒാഫീസിലും കോഷർ സൂപ്പർ മാർക്കറ്റിലും നടന്ന ഭീകരാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceParisattacks
Next Story